ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » വോള്‍വൊ ഗോള്‍ഫ്‌: ജീവ് സെമി കാണാതെ പുറത്ത് (Jeev fails to make World Match Play semis)
Feedback Print Bookmark and Share
 
PRO
വോള്‍വോ ലോക മാച്ച്‌ പ്ലേ ഗോള്‍ഫിന്‍റെ ആദ്യദിവസം അട്ടിമറികളോടെ മുന്നേറ്റം നടത്തിയ ഇന്ത്യന്‍ താരം ജീവ് മില്‍‌ഖാ സിംഗ് സെമി കാണാതെ പുറത്തായി.റോസ് ഫിഷറിനെതിരായ മത്സരത്തില്‍ ഒറ്റ ഹോളിന് പരാജയപ്പെട്ടതോടെയാണ് അവസാന നാലില്‍ എത്താമെന്ന ജീവിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റത്.

നേരത്തെ കാമിലോ വില്ലേഗാസിനോട് 3 ഹോളിന് തോറ്റിരുന്നെങ്കിലും ഫിഷറിനെതിരെ സമനില പാലിക്കുകയോ വിജയം നേടുകയോ ചെയ്തിരുന്നെങ്കില്‍ ജീവിന് സെമി സാധ്യതയുണ്ടായിരുന്നു. 10 ഹൊള്‍ പൂര്‍ത്തിയായപ്പോള്‍ ഫിഷറിനെതിരെ നാലു ഹൊളുകള്‍ക് പുറകിലായിരുന്ന ജീവ് രണ്ട് ഹൊള്‍ ബാക്കിയിരിക്കേ വ്യത്യാസം രണ്ടെണ്ണമാക്കി കുറച്ചു.

എന്നാല്‍ 17ആം ഹോളില്‍ ജീവ് അവസരം നഷ്ടമാക്കിയതൊടെ ഫിഷര്‍ ഒരു ഹോളിന്‍റെ വ്യത്യാസത്തില്‍ സെമി സ്ഥാനം ഉറപ്പാക്കുകയായിരുന്നു. സെമിയില്‍ ആന്തണി കിം, റോബര്‍ട്ട് അല്ലന്‍ബെയെയും എയ്ഞ്ചല്‍ കാബെറ റോസ് ഫിഷറെയും നേരിടും.

ഇന്നലെ ലോക അഞ്ചാം നമ്പര്‍ താരം ലീ വെസ്റ്റ്‌ വുഡിനെ തോല്‍പിച്ച ജീവ്‌ ഗ്രൂപ്പ്‌ ഡിയില്‍ മുന്നിലെത്തിയിരുന്നു. ഈ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ഗോള്‍ഫറാണ് ഇന്ത്യയുടെ പറക്കും സിങ്ങായ മില്‍ഖാ സിംഗിന്‍റെ പുത്രന്‍ കൂടിയായ ജീവ്. നേരത്തെ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം നേടിയ ജീവ് ലോക റാങ്കിംഗില്‍ 46 ആം സ്ഥാനത്തേക്കുയര്‍ന്നിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍