ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഞാന്‍ പരിശുദ്ധന്‍: ബോള്‍ട്ട് (Bolt: I am clean without a doubt)
Feedback Print Bookmark and Share
 
PRO
തന്‍റെ ലോക റെക്കോര്‍ഡ് പ്രകടനങ്ങളെക്കുറിച്ച് പലര്‍ക്കും സംശയമുണ്ടെന്ന് ഒളിമ്പിക് 100 മീറ്റര്‍ ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട്. എന്നാല്‍ എതാനും വര്‍ഷം കഴിയുമ്പോള്‍ തന്‍റെ പ്രകടനങ്ങള്‍ പരിശുദ്ധമായിരുന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യമാകുമെന്നും ബോള്‍ട്ട് പവല്‍ പറഞ്ഞു.

അതിവേഗത്തില്‍ ഓടി തുടങ്ങിയതോടെ എന്നെ പലരും സംസയക്കണ്ണോടെയാണ് നോക്കുന്നത്. എന്നാല്‍ ഞാന്‍ പരിശുദ്ധനാണ്. അതിവേഗ ഓട്ടങ്ങള്‍ ഇനിയും തുടരും. ഏതാനും വര്‍ഷം കഴിയുമ്പോള്‍ എന്‍റെ പരിശുദ്ധി എല്ലാവര്‍ക്കും ബോധ്യമാകും.

നിങ്ങള്‍ അതിവേഗത്തിലോടുകയും എല്ലാം നല്ല രീതിയില്‍ മുന്നോട്ടുപോകുകയും ചെയ്താലും ചിലരെങ്കിലും നമ്മുടെ ഓട്ടത്തെ സംശയത്തോടെ കാണും. അത് ഏതാനും വര്‍ഷങ്ങള്‍ തുടരും. അതു കഴിയുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാകും.-ബോള്‍ട്ട് പറഞ്ഞു.

അതിവേഗ ഓട്ടക്കാരായിരുന്ന മരിയന്‍ ജോണ്‍സ്, ടിം മോണ്ട്‌ഗോമെറി, ജസ്റ്റിന്‍ ഗാട്‌ലിന്‍ എന്നിവരെല്ലാം പിന്നീട് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടിരുന്നു. ഇതാണ് ബോള്‍ട്ടിന്‍റെ അവിശ്വസനീയ ഓട്ടത്തെയും സംശയക്കണ്ണോടെ വീക്ഷിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍