ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഫ്രഞ്ച് സൂപ്പര്‍ സീരീസ്: സൈന ക്വാര്‍ട്ടറില്‍ (Saina sails into French Super Series quarters)
Feedback Print Bookmark and Share
 
PRO
ഇന്ത്യന്‍ താരം സൈന നേവാള്‍ ഫ്രഞ്ച് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഹോം‌കോംഗ് താരം പുയ് യിന്‍ യിപ്പിനെ നേരിട്ടുള്‍ല സെറ്റുകളില്‍( 21-15,21-14) കീഴടക്കിയാണ് സൈന ക്വാര്‍ട്ടറിലെത്തിയത്.

ഒന്നാം സീഡ് ചൈനയുടെ വാംഗ് ലിന്‍ ആണ് എട്ടാം സീഡായ സൈനയുടെ ക്വാര്‍ട്ടറിലെ എതിരാളി. ബള്‍ഗേറിയയുടെ പെറ്റിയ നെദല്‍ചേവയെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് വാംഗ് ലിന്‍ ക്വാര്‍ട്ടറിലെത്തിയത്.

ടൂര്‍ണമെന്‍റിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ജ്വാല ഘട്ട-ഡിജു സഖ്യവും കടുത്ത പോരാട്ടത്തിനൊടുവില്‍ ക്വാര്‍ട്ടറില്‍ ഇടം‌പിടിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ജോഡികളായ ഡീന്‍ ജോര്‍ജ്-സാമന്താ വാര്‍ഡ് സഖ്യത്തെയാണ് ജാല-ഡിജു സഖ്യം ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ (19-21, 21-10, 21-16) കീഴടക്കിയത്.

അതേ സമയം ഇതേ മികവ് ഡബിള്‍സിലും ആവര്‍ത്തികന്‍ ജ്വാല-അശ്വിനി സഖ്യത്തിനായില്ല. അഞ്ചാം സീഡുകളായ ചൈനീസ് സഖ്യം ജിന്‍ മാ-ക്സിയോളി വാംഗ് സാഖ്യത്തോട് നേരിട്ടുളള സെറ്റുകളില്‍ (18-21, 20-22 ) അടിയറവ് പറഞ്ഞു. മറ്റൊരു ഇന്ത്യന്‍ ജോഡികളായ രൂപേഷ് കുമാര്‍-സാന്‍‌വെ തോമസ് സഖ്യവും പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍