അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച് ഗെയിംസ് ഫെഡറേഷനും സംഘാടകസമിതിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ധാരണയായതായി സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി. ഗെയിംസ് പ്രസിഡന്‍റ് മൈക്ക് ഫെന്നലുമായുള്ള മാരത്തണ്‍ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കല്‍മാഡി.
സംഘാടക സമിതിയും ഫെഡറേഷനും തമ്മില്‍ ചിലകാര്യങ്ങളില്‍ അഭിപ്രായഭിന്നതുണ്ടായിരുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഇത് പെരുപ്പിച്ചുകാട്ടി വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് ശരിയായില്ലെന്നും കല്‍മാഡി വ്യക്തമാക്കി.
ഗെയിംസ് സംഘാടക സമിതിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെയും ഗെയിംസ് പ്രസിഡന്‍റെ മൈക്കല്‍ ഫെന്നലിന്‍റെയും പൂര്‍ണ പിന്തുണയുണ്ട്. ഗെയിംസിന്‍റെ ചരിത്രത്തിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന ഗെയിംസായിരികും ഡല്‍ഹി സമ്മാനിക്കുകയെന്നും കല്‍മാഡി പറഞ്ഞു.
ഗെയിംസിന്‍റെ ഒരുക്കങ്ങളില്‍ തൃപ്തരല്ലാത്തത്നെ തുടര്‍ന്ന് സംഘാടകസമിതിയില്‍ ഫെഡറേഷന്‍ നിര്‍ദേശിക്കുന്നവരെ ഉള്‍ക്കൊള്ളിക്കണമെന്ന ഫെന്നലിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഗെയിംസിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയെ പിന്നിട്ടിട്ടുള്ളൂവെന്നത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.