ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഫ്രഞ്ച് സൂപ്പര്‍ സീരീസ്: സൈന രണ്ടാം റൌണ്ടില്‍ (Saina enters second round of French Super Series)
Feedback Print Bookmark and Share
 
PRO
ഇന്ത്യന്‍ താരം സൈന നേവാള്‍ ഫ്രഞ്ച് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൌണ്ടിലെത്തി. കടുത്ത പോരാട്ടത്തില്‍ ജര്‍മനിയുടെ ജൂലിയാനെ ചെങ്കിനെ ഒന്നിനെതിരെ രണ്ട് സെറ്റുകളിലാണ് ( 21-18, 19-21, 21-13) സൈന അടിയറവ് പറയിച്ചത്. 53 മിനുറ്റ് നീണ്ട മത്സരത്തില്‍ ജര്‍മന്‍ താരം ലോക ആറാം റാങ്കുകാരിയായ സൈനക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് കീഴടങ്ങിയത്.

ടൂര്‍ണമെന്‍റിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ജ്വാല ഘട്ട ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും രണ്ടാം റൌണ്ടില്‍ കടന്നു. ഡബിള്‍സില്‍ ഡാനിഷ് ജോഡികളായ ലിന്‍ ഡാജേര്‍ ക്രൂസ്-മി സ്കോട്ട് ക്രിറ്റെന്‍സന്‍ സഖ്യത്തെയാണ് ജ്വാല-അശ്വിനി സഖ്യം മറികടന്നത്. സ്കോര്‍: 21-17, 21-18. മിക്സഡ് ഡബിള്‍സില്‍ ഫ്രഞ്ച് ജോഡികളായ ബാപ്റ്റിസൈറ്റ് കരമെ-ലോറ കോയ്നെറ്റ് സഖ്യത്തെയാണ് ജ്വാല-ഡിജു സഖ്യം നേരിട്ടുളള സെറ്റുകളില്‍ (21-19, 21-15 ) മറികടന്നത്.

മറ്റൊരു ഇന്ത്യന്‍ ജോഡികളായ രൂപേഷ് കുമാര്‍-സാന്‍‌വെ തോമസ് സഖ്യവും ഡബിള്‍സ് രണ്ടാം റൌണ്ടിലെത്തിയിട്ടുണ്ട്. ഫ്രഞ്ച് ജോഡികളായ മാക്സിം റെനോള്‍ട്ട്-സില്‍‌വിയന്‍ ടെര്‍ണോണ്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള സെറ്റുകളില്‍ (21-14, 21-15) മറികടന്നത്. അതേസമയം മറ്റ് ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന അനൂപ് ശ്രീധര്‍, ചേതന്‍ ആനന്ദ്, അരവിന്ദ് ഭട്ട്, അദിതി മുതാദ്കര്‍, അക്ഷയ് ദേവാല്‍ക്കര്‍, അനു നീമിനെന്‍ എന്നിവര്‍ ആദ്യ റൌണ്ട് കടക്കുന്നതില്‍ പരാജയപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍