ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » റാങ്കിംഗ്: സെറീന വീണ്ടും തലപ്പത്ത് (Serena clinches year-end world number one spot)
Feedback Print Bookmark and Share
 
PRO
അമേരിക്കയുടെ സെറീന വില്യംസ് എ ടി പി ടെന്നീസ് റാങ്കിംഗില്‍ വീണ്ടും ഒന്നാമതെത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യയുടെ ദിനാര സഫീന പരുക്കിനെ തുടര്‍ന്ന് ഡബ്ലിയു ടി എ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍‌മാറിയതോടെയാണ് ഒന്നാം റാങ്കുകാരിയായി ഈ വര്‍ഷം പൂര്‍ത്തിയാക്കന്‍ സെറീനക്ക് അവസരമൊരുങ്ങിയത്.

മുതുകിനേറ്റ പരുക്കിനെതുടര്‍ന്നാണ് സഫീന ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍‌മാറിയത്. അതേസമയം കുടുംബകാര്യമായ മറ്റൊരു പോരാട്ടത്തില്‍ സെറീന ചേച്ചി വീനസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ വിഴ്ത്തുകയും ചെയ്തു. മൂന്നു മണിക്കൂര്‍ നീണ്ട് പോരാട്ടത്തില്‍ 5-7, 6-4, 7-6 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം.

വിജയത്തോടെ സെമിയില്‍ സ്ഥാനം ഉറപ്പാക്കിയ സെറീന ഒന്നാം റാങ്കും സ്വന്തമാക്കി. വര്‍ഷാവസാനം ഒന്നാം റാങ്കോടെ അവസാനിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് സെറീന പറഞ്ഞു. രണ്ടാഴ്ച മുന്‍പ് സഫീനയില്‍ നിന്ന് ഒന്നാം റാങ്ക് സെറീന പിടിച്ചെടുത്തിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റാങ്കിംഗില്‍ സഫീന വീണ്ടും ഒന്നാമത്തെത്തിയിരുന്നു. തുടര്‍ച്ചയായി 25 ആഴ്ച ഒന്നാം റാങ്ക് കൈവശം വെച്ചതിനുശേഷമായിരുന്നു സഫീന രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍