ന്യൂഡല്‍ഹി, ബുധന്‍, 28 ഒക്ടോബര്‍ 2009( 16:34 IST )
ഇന്ത്യന്‍ ഷട്ട്‌ലര്‍ അനൂപ് ശ്രീധര്‍ ഫ്രഞ്ച് സൂപ്പര്‍ സീരീസ് ഷട്ടില്‍ ടൂര്‍ണമെന്‍റിന് യോഗ്യത നേടി. യോഗ്യതാ റൌണ്ടിലെ തുടര്‍ച്ചയായ വിജയങ്ങളിലൂടെയാണ് അനൂപ് ഫൈനല്‍ റൌണ്ടിലേക്ക് യോഗ്യത നേടിയത്. യോഗ്യതാ റൌണ്ടില്‍ ശ്രീധറിന്‍റെ രണ്ട് എതിരാളികളും പരുക്കിനെ തുടര്‍ന്ന് പാതിവഴിക്ക് പിന്‍മാറിയതാണ് അനൂപിന്‍റെ ഫൈനല്‍ റൌണ്ട് പ്രവേശനം എളുപ്പമാക്കിയത്.
ആദ്യ റൌണ്ടില്‍ ചെക്ക് താരം തോമസ് കോപ്രിവയ സ്കോര്‍ 1-1 എന്ന നിലയില്‍ നില്‍ക്കൊമ്പോഴാണ് പിന്‍മാറിയത്. മറ്റൊരു മത്സരത്തില്‍ സ്വീഡന്‍റെ ഹെന്‍റി ഹര്‍സ്‌കൈനന്‍ 21-19,15-11 എന്ന സ്കോറിന് പിന്നിട്ട് നില്‍ക്കുമ്പോള്‍ പിന്‍മാറുകയായിരുന്നു.
ആദ്യ റൌണ്ടില്‍ ചൈനയുടെ ലിന്‍ ഡാനാണ് ശ്രീധറിന്‍റെ എതിരാളി. അതേ സമയം മറ്റ് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അജയ് ജയറാം യോഗ്യതാ റൌണ്ട് കടക്കുന്നതില്‍ പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ ഫ്രഞ്ച് താരം മാത്യു ലൊ യിംഗ് പിംഗിനെ 21-15, 21-7 എന്ന സ്കോറില്‍ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ ഡെന്‍മാര്‍ക്കിന്‍റെ ലിന്ദ് തോംസണ് മുന്‍പില്‍ 24-26, 14-21 എന്ന സ്കോറിന് അടിയറവ് പറയുകയായിരുന്നു.