എന്‍ 1 എച്ച് 1 പനി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഗ്രൌണ്ടില്‍ തുപ്പുന്നതിന് വിലക്ക്. ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ കളിക്കാര്‍ക്ക് ഗ്രൌണ്ടില്‍ തുപ്പല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രീമിയര്‍ ലീഗിലെ രണ്ട് ടീമുകളിലെ ചില കളിക്കാര്‍ക്ക് എന്‍ 1 എച്ച് 1 ബാധയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മത്സരത്തിനിടെ കളിക്കാര്‍ ഗ്രൌണ്ടില്‍ തുപ്പുന്നത് സാധാരണ സംഭവമായതിനാലാണ് തുപ്പല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി പറഞ്ഞു.
ഗ്രഊണ്ടില്‍ തുപ്പുക എന്നത് മോശമായ കാര്യമാണ്. പ്രത്യേകിച്ചും സമീപത്ത് ആരെങ്കിലും നില്‍ക്കുമ്പോള്‍. ഇത് രോഗാണു പകരാന്‍ ഇടയാക്കും. എന്‍ 1 എച്ച് 1 രോഗാണുക്കള്‍ വായുവിലൂടെ അതിവേഗം പടര്‍ന്നുപിടിക്കുന്നവയാണ്. നമ്മളാരും വീട്ടിനകത്ത് തുപ്പാറില്ല. അതു കൊണ്ട് തന്നെ കളിക്കാര്‍ ഗ്രൌണ്ടില്‍ തുപ്പുന്നത് ഒഴിവാക്കണം- ഏജന്‍സി വക്താവ് പറഞ്ഞു.