ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » റോബീഞ്ഞൊ ബാര്‍സയിലേക്ക് (Robinho may join Barcelaona)
Feedback Print Bookmark and Share
 
PRO
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ റോബീഞ്ഞൊ ക്ലബ്ബ് വിടാനൊരുങ്ങുന്നു. ബാര്‍സലോണയിലേക്കാണ് റോബീഞ്ഞോയുടെ കൂടുമാറ്റം. ബാര്‍സയില്‍ കളിക്കുന്നത് തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ നിരയിലേക്ക് ഉയര്‍ത്തുമെന്നാണ് റോബീഞ്ഞൊ പറഞ്ഞു.

റോബിഞ്ഞോയെ വിട്ടുകൊടുക്കാന്‍ യാതൊരു ഉദ്ദ്യേശവുമില്ലെന്ന് സിറ്റി കോച്ച് മാര്‍ക് ഹ്യൂസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിറ്റി വിടണമെന്ന റോബീഞ്ഞോയുടെ തുടര്‍ച്ചയായ ആവശ്യം ടീം അംഗങ്ങള്‍ക്കിടയില്‍ ആസ്വാരസ്യം ഉണ്ടാക്കാതിരിക്കാനായി ജനുവരിയിലെ ട്രാന്‍സ്ഫറില്‍ റോബീഞ്ഞോയെ വിട്ടുകൊടുക്കാന്‍ സിറ്റി തയ്യാറാവുമെന്നാണ് സൂചന.

ബാര്‍സ തന്നില്‍ താല്‍‌പ്പര്യം പ്രകടിപ്പിച്ചതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് റോബീഞ്ഞൊ പറഞ്ഞു. ലോകത്തിലെ മികച്ച കളിക്കാരനെന്ന പദവി കൈക്കലാക്കണമെങ്കില്‍ സിറ്റിയില്‍ കളിക്കുന്നതിനേക്കാള്‍ നല്ലത് ബര്‍സയില്‍ കളിക്കുന്നതാണ്.

കോച്ചുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും സിറ്റിയില്‍ നിന്ന് മാന്യമായ വിടവാങ്ങലാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും റോബീഞ്ഞോ വ്യക്തമാക്കി. ഒന്നരവര്‍ഷം മുന്‍പ് 32.5 മില്യണ്‍ പൌണ്ടിനാണ് റോബീഞ്ഞോ റയല്‍ മാഡ്രിഡില്‍ നിന്ന് സിറ്റിയിലെത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍