ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » റയലിന് നാണംകെട്ട തോ‌ല്‍‌വി (Real suffer Cup humbling at third-tier Alcorcon)
Feedback Print Bookmark and Share
 
PRO
താരനിബിഡമയ റയലിന് വീണ്ടും നാണംകെട്ട തോല്‍‌വി. കിംഗ്സ് കപ്പില്‍ മൂന്നാം ഡിവിഷന്‍ ടീമായ അല്‍‌കോര്‍കോണാ‍ണ് റയലിനെ ഗോള്‍മഴയില്‍ മുക്കി (4-0) നാണംകെടുത്തിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കക്കയുമില്ലാതെയാണ് ഇറങ്ങിയതെങ്കിലും റയലിന്‍റെ പ്രതിവര്‍ഷ ബജറ്റിന്‍റെ (420 മില്യണ്‍ യൂറോ) നാനൂറില്‍ ഒന്ന് മാത്രം ബജറ്റുള്ള (1.1മില്യണ്‍ യൂറൊ) അല്‍‌കോര്‍കോണില്‍ നിന്നേറ്റ തോല്‍‌വി റയല്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചു.

കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ റയല്‍ നേരിടുന്ന മൂന്നാമത്തെ തോ‌ല്‍‌വിയാണിത്. ഈ തോല്‍‌വി ശരിക്കും നാണക്കേടാണെന്ന് റയല്‍ കോച്ച് മാനുവല്‍ പെല്ലെഗ്രിനി പറഞ്ഞു. തോല്‍‌വിക്ക് ന്യായീകരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായ തോ‌ല്‍‌വികളില്‍ മനം മടുത്ത് രാജിവക്കില്ലെന്നും പെല്ലിഗ്രിനി വ്യക്തമാക്കി.

16 ആം മിനുറ്റില്‍ റയലിന്‍റെ മുന്‍ യുവതാരം ബോര്‍ജ ഗോമസിലൂടെയാണ് അല്‍‌കോര്‍കോണ്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. അല്‍‌വാരോ അര്‍ബെലോവയുടെ സെല്‍‌ഫ് ഗോള്‍ റയലിന്‍റെ കടം രണ്ടാക്കി ഉഅയര്‍ത്തിയപ്പോള്‍ ഫെര്‍ണാണ്ടോ ബെജാര്‍ അല്‍‌കോര്‍കോണിന്‍റെ ലീഡ് മൂന്നാക്കി.

52ആം മിനുറ്റില്‍ ബോര്‍ജ റയലിന്‍റെ ശവപ്പെട്ടില്‍ അവസാന ആണിയും അടിച്ചു. ഒരു ഗോളെങ്കിലും മടക്കാനായി കളി തീരാന്‍ 20 മിനുറ്റ് ശേഷിക്കെ റൂഡ് വാന്‍ നെസ്റ്റല്‍റൂയിയെയും റൌള്‍ ഗോണ്‍സാലോസിനെയും റയല്‍ ഇറക്കിയെങ്കിലും സമ്പൂര്‍ണ നാണക്കേട് ഒഴിവാ‍ക്കാന്‍ ഇരുവര്‍ക്കുമായില്ല. ‌
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍