ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റണമെന്ന് ഇന്ത്യ (IWF says no to Asian Junior Weightlifting Championship)
Feedback Print Bookmark and Share
 
PRO
പൂനെയില്‍ ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ യൂത്ത് ആന്‍ഡ് ജൂനിയര്‍ വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. മരുന്നടിവിവാദം ഇന്ത്യന്‍ ഭാരോദ്വഹനരംഗത്ത് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് ആവശ്യം.

ഡിസംബര്‍ 16 മുതല്‍ 24 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. അടുത്തിടെ അഞ്ച് ഇന്ത്യന്‍ ഭാരോദ്വഹന താരങ്ങള്‍ മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ചാമ്പ്യന്‍ഷിപ്പിന് സ്പോണ്‍സര്‍മാരെയോ കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയോ കിട്ടുമോ എന്ന് സംശയമുണ്ടെന്ന് ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബല്‍ദേവ് രാജ് ഗുലാത്തി പറഞ്ഞു.

ഇന്ത്യയുടെ ആവശ്യം ഏഷ്യന്‍ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന്‍ അംഗീകരിച്ചുകഴിഞ്ഞു. സ്പോണ്‍സര്‍മാരോ കേന്ദ്രസര്‍ക്കാരിന്‍റെ സഹായമോ ഇല്ലാതെ ഇവന്‍റ് നടത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാലാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും ഗുലാത്തി വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍