ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ക്യൂ‍ന്‍സ് ബാറ്റണ്‍ റിലേയ്ക്കായി ബിന്ദ്രയും സാനിയയും (Bindra, Sania to be part of C'wealth baton launch)
Feedback Print Bookmark and Share
 
PRO
ഡല്‍ഹി കോമണ്‍‌വെല്‍ത്ത് ഗെയിംസിന് തുടക്കം കുറിച്ച് നടക്കുന്ന ക്യൂ‍ന്‍സ് ബാറ്റണ്‍ റിലേയില്‍ ഇന്ത്യന്‍ കായിക താരങ്ങളും പങ്കെടുക്കും. വ്യാഴാഴ്ചയാണ് ലണ്ടനിലെ ബര്‍ല്‍‌മിങ് ഹാം പാലസില്‍ ക്യൂന്‍സ് ബാറ്റണ്‍ റിലേയ്ക്ക് തുടക്കമാകുക.

കപില്‍ദേവ്, സുശീല്‍ കുമാര്‍, മില്‍ഖാസിംഗ്, ദിലീപ് ടര്‍ക്കി,വിജേന്ദര്‍ സിംഗ്, കര്‍ണ്ണം മല്ലേശ്വരി, ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം നേടിത്തന്ന അഭിനവ് ബിന്ദ്ര, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിയവര്‍ ഇന്ത്യന്‍ കായികരംഗത്തെ പ്രതിനിധീകരിക്കും.

എലിസബത്ത് രാഞ്ജിയുടെ കയ്യില്‍ നിന്നും രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് ബാറ്റണ്‍ ഏറ്റുവാങ്ങുക. കായിക മന്ത്രി എം‌എസ് ഗില്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവിയും കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാനുമായ സുരേഷ് കല്‍മാഡി തുടങ്ങിയവരും ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍