ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » വിരമിക്കല്‍ ചിന്തിച്ചിട്ടില്ല: വില്യംസ് സഹോദരിമാര്‍ (Venus, Serena not ready for retirement)
Feedback Print Bookmark and Share
 
PRO
ടെന്നീസ് മതിയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് വീനസ് വില്യംസും സെറീന വില്യംസും വ്യക്തമാക്കി. കൂടുതല്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കുകയും കളി മെച്ചപ്പെടുത്തുകയുമാണ് ഇപ്പോള്‍ മുന്നിലുള്ള ലക്‍ഷ്യമെന്ന് ഇരുവരും പറഞ്ഞു.

സെറീനയുടെയും തന്‍റെയും കളിയുടെ നിലവാരം കുറച്ചുകാലം കൂടി ഇരുവരെയും കോര്‍ട്ടില്‍ നിലനിര്‍ത്തുമെന്നായിരുന്നു വീനസിന്‍റെ പ്രതികരണം. പ്രായം കൂടുന്തോറും ടെന്നീസിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് സെറീ‍ന പറഞ്ഞു. കൂടുതല്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ ഡബിള്‍സ് മത്സരങ്ങള്‍ കളിക്കുന്നതിനുമാണ് ശ്രദ്ധ ചെലുത്തുന്നതെന്നും സെറീന കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിയൊമ്പതുകാരിയായ വീനസ് ഇതിനോടകം ഏഴ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 11 കിരീടങ്ങളാണ് ഇരുപത്തിയെട്ടുകാരിയായ അനുജത്തി സെറീന നേടിയിട്ടുള്ളത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍