ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ചെന്നൈ ഓപ്പണ്‍: സോഡര്‍ലിംഗ് കളിക്കും (Soderling to participate in Chennai Open)
Feedback Print Bookmark and Share
 
ഇന്ത്യയുടെ ഏക എ ടി പി ടൂര്‍ ടെന്നീസ് ടൂര്‍ണമെന്‍റായ ചെന്നൈ ഓപ്പണില്‍ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പ് റോബിന്‍ സോഡര്‍ലിംഗ് കളിക്കും. ലോകറാങ്കിംഗില്‍ പത്താം സ്ഥാനക്കാരനായ സോഡര്‍ലിംഗ് കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ചതോടെയാണ് ശ്രദ്ധേയനായത്.

റോളാംഗ് ഗാരോസില്‍ നദാലിനെ വീഴ്ത്തിയ സോഡര്‍ലിംഗ് ഫൈനലില്‍ റോജര്‍ ഫെഡററോടാണ് അടിയറവ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ മാരില്‍ സിലിക്കും ഈ വര്‍ഷം ടൂര്‍ണമെന്‍റിനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. താന്‍ ഏറെ പ്രതീക്ഷയോടെയാണ് ചെന്നൈ ഓപ്പണെ നോക്കിക്കണുന്നതെന്ന് സോഡര്‍ലിംഗ് പറഞ്ഞു.

ഇന്ത്യയിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണെന്നും സോഡര്‍ലിംഗ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സോഡര്‍ലിംഗിന്‍റെ പങ്കാളിത്തം ടൂര്‍ണമെന്‍റില്‍ ആവേശം ജനിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അടുത്ത വര്‍ഷം ജനുവരി നാലു മുതല്‍ 10 വരെയാണ് ചെന്നൈ ഓപ്പണ്‍ ടൂര്‍ണമെന്‍റ് നടക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍