ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഉത്തേജകം: ചൈനീസ് 100 മീറ്റര്‍ ചാമ്പ്യന്‍ പിടിയില്‍ (China 100-meter champion tests positive for doping)
Feedback Print Bookmark and Share
 
ചൈനയുടെ 100 മീറ്റര്‍ വനിതാ ചാമ്പ്യന്‍ വാംഗ് ജിംഗ് ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിയിലായി. വാംഗ് ജിംഗ് പ്രകടനം മെച്ചപ്പെടുത്താനുള്ള ഉത്തേജകങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് ചൈനീസ് അത്‌ലറ്റിക് ഫെഡറേഷന്‍ 100 മീറ്റര്‍ ചാമ്പ്യന്‍ പട്ടം ജിംഗില്‍ നിന്ന് തിരിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ദേശീയ ഗെയിംസിലാണ് ജിംഗ് 100 മീറ്റര്‍ ചാമ്പ്യനായത്. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് നിരോധിത മരുന്നായ ടെസ്റ്റോസ്റ്റെറോണ്‍ ജിംഗ് ഉപയോഗിച്ചതായി കണ്ടെത്തിയതെന്ന് ഗെയിംസ് വക്താവ് അറിയിച്ചു. ടെസ്റ്റില്‍ പോസറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജിംഗിനെ 200 മീറ്ററില്‍ നിന്നും അയോഗ്യയാക്കുകയും ചെയ്തു.

200 മീറ്റര്‍ ഫൈനല്‍‌സിനും ജിംഗ് നേരത്തെ യോഗ്യത നേടിയിരുന്നു. ഗെയിംസിനിടെ പിടിക്കപ്പെടുന്ന മൂന്നാമത്തെ അത്‌ലറ്റാണ് ജിംഗ്. നേരത്തെ ഷൂട്ടിംഗ് താരം ലീ ജൈയും റോവിംഗ് താരം ഗുവോ ലിന്നയും ഉത്തേജക പരിശോധനയില്‍ പോസറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍