ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ബോള്‍ട്ടിന് ‘ഓര്‍ഡര്‍ ഓഫ് ജമൈക്ക‘ പുരസ്കാരം (Usain Bolt gets Order of Jamaica)
Feedback Print Bookmark and Share
 
PRO
ജമൈക്ക എന്ന ആഫ്രിക്കന്‍ രാജ്യത്തെ ലോകമൊട്ടുക്കും പ്രശസ്തമാക്കിയ ഉസൈന്‍ ബോള്‍ട്ടിന് ജന്‍‌മനാടിന്‍റെ ആദരം. രാജ്യത്തെ നാലാമത്തെ വലിയ ബഹുമതി ഓര്‍ഡര്‍ ഓഫ്‌ ജമൈക്ക പുരസ്കാരം നല്‍കിയാണ് ബോള്‍ട്ടിനെ ജമൈക്ക ആദരിച്ചത്.

ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌ ഇരുപത്തിമൂന്നുകാരനായ ബോള്‍ട്ട്‌. കിംഗ്സ്റ്റണില്‍ പൈതൃക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ബോള്‍ട്ട് രാജ്യത്തിന്‍റെ സ്നേഹാദരങ്ങളും പുരസ്കാരവും ഏറ്റുവാങ്ങിയത്.

ബീജിംഗ് ഒളിമ്പിക്സ് മുതലാണ് ലോക ജനതയുടെ മനസില്‍ ഉസൈന്‍ ബോള്‍ട്ട് ഒരു അത്ഭുതമായി കുടിയേറിയത്. 100 മീറ്റര്‍ 200 മീറ്റര്‍ 400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ ലോക റെക്കോര്‍ഡിന്‌ ഉടമയാണ്‌ ബോള്‍ട്ട്‌. സ്പ്രിന്‍റില്‍ അമേരിക്കന്‍ ആധിപത്യം തകര്‍ത്താണ് ബോള്‍ട്ടിന്‍റെ നേതൃത്വത്തില്‍ ജമൈക്കയുടെ കറുത്ത മുത്തുകള്‍ ബീജിംഗില്‍ സ്വര്‍ണ്ണം വാരിയത്.

അടുത്തിടെ ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 9.58 സെക്കന്‍ഡിന് 100 മീറ്ററില്‍ ഫിനീഷ് ചെയ്ത് ബോള്‍ട്ട് ചരിത്രം കുറിച്ചിരുന്നു. 200 മീറ്ററിലും ബോള്‍ട്ട് 19.19 സെക്കന്‍ഡിന് ഫിനീഷ് ചെയ്ത് ബെര്‍ലിനില്‍ ബോള്‍ട്ട് റെക്കോഡ് കുറിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍