ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ജപ്പാന്‍ ഓപ്പണ്‍: സാനിയ ഡബിള്‍സില്‍ പുറത്ത് (Sania-Vania out of doubles event of Japan Open)
Feedback Print Bookmark and Share
 
PRO
ജപ്പാന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്‍റ് ഡബിള്‍സില്‍ നിന്ന് ഇന്ത്യയുടെ സാനിയ മിര്‍സ-വാനിയ കിംഗ് (അമേരിക്ക) സഖ്യം പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച് താരങ്ങളായ ജൂലി കോയിന്‍-മാത്‌ലിഡെ സഖ്യമാണ് ഇരുവരെയും പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (4-6, 2-6) ഇന്ത്യ- അമേരിക്ക സഖ്യം പരാജയം സമ്മതിച്ചത്. ഒരു മണിക്കൂറും ഏഴ് മിനുട്ടും പൊരുതി നിന്ന ശേഷമാണ് ഇരുവരും കീഴടങ്ങിയത്.

ടൂര്‍ണ്ണമെന്‍റിന്‍റെ ക്വാര്‍ട്ടറിലെത്തിയതിന് സാനിയയ്ക്ക് 70 റാങ്കിംഗ് പോയിന്‍റുകള്‍ ലഭിക്കും. രണ്ട് സെറ്റുകളിലും ഗെയിം പോയിന്‍റുകളെടുക്കാന്‍ നിരവധി അവസരങ്ങളുടെങ്കിലും ഇന്ത്യ- അമേരിക്ക സഖ്യത്തിന് ഇത് മുതലെടുക്കാനായില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍