ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ബെലാറ്റി രക്ഷിച്ചു; അര്‍ജന്‍റീന ലോകകപ്പിന് (Argentines celebrate ticket to World Cup)
Feedback Print Bookmark and Share
 
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മരിയോ ബെലാറ്റിയുടെ ഭാഗ്യഗോളിലൂടെ അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് ഫുട്ബോള്‍ യോഗ്യത. ഉറഗ്വയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീനയുടെ ജയം.

മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ എന്‍‌പത്തി നാലാം മിനുട്ടില്‍ ലയണല്‍ മെസ്സി എടുത്ത ഫ്രീകിക്കാണ് ബെലാറ്റി ഗോളാക്കി മാറ്റിയത്. ലോക ഫുട്ബോള്‍ ആരാധകരുടെ പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമാണ് ലോകകപ്പ് യോഗ്യത നേടിയതിലൂടെ അര്‍ജന്‍റീന പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിജയം കൂടിയാണിത്. അവസാനം തങ്ങള്‍ തിരിച്ചുവരുമെന്ന്‌ പ്രഖ്യാപിച്ച മറഡോണയുടെ വാക്കുകള്‍ ഈ ജയത്തോടെ പൂര്‍ണമായിരിക്കുകയാണ്. ഉറുഗ്വേയുടെ സ്വന്തം ഗ്രൌണ്ടില്‍ അവരുടെ ആരാധകര്‍ക്ക് മുന്നില്‍ വിജയം മാത്രം മുന്നില്‍ കണ്ടാണ് അര്‍ജന്റീന കളിച്ചത്.

ആദ്യപകുതിയില്‍ മുന്നേറ്റങ്ങള്‍ മറന്നു പോയ അര്‍ജന്റീന രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിക്കുകയായിരുന്നു. ഉറഗ്വന്‍ ഗോള്‍മുഖത്ത്‌ തുടരെ ആക്രമണം അഴിച്ചുവിട്ടു. അര്‍ജന്‍റീനയോടു പരാജയപ്പെട്ടെങ്കിലും ഉറഗ്വായ്ക്ക്‌ പ്ലേ ഓഫ്‌ കളിക്കാനുള്ള അവസരുണ്ട്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍