ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » കോമണ്‍‌വെല്‍ത്ത് സുരക്ഷ: ഓസീസിന് ആ‍ശങ്ക (Australia concerns over CWG safety)
Feedback Print Bookmark and Share
 
PRO
അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിന്‍റെ സുരക്ഷയില്‍ ഓസ്ട്രേലിയ അതീവ ആശങ്ക പ്രകടിപ്പിച്ചു. ഓസ്ട്രേലിയ വിദേശകാര്യമന്ത്രി സ്റ്റീഫന്‍ സ്മിത്താണ് സുരക്ഷാ‍ ആശങ്ക അറിയിച്ചത്.

ഗെയിംസ് സുരക്ഷിതമാക്കാനായി ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് സ്റ്റീഫന്‍ സ്മിത്ത് ആവശ്യപ്പെട്ടു. ഗെയിംസിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഓസ്ട്രേലിയന്‍ ഒളിമ്പിക് കമ്മറ്റി മേധാവിയും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. താരങ്ങളെ നിര്‍ബന്ധിക്കില്ലെന്നും താല്‍‌പര്യമുള്ളവര്‍ക്ക് ഗെയിംസില്‍ പങ്കെടുക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.

അന്താരാഷ്ട്ര തലത്തില്‍ പേരുകേട്ട താരനിരയാണ് ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് ഡല്‍ഹിയിലെത്താനിരിക്കുന്നത്. ടെന്നീസ് താരങ്ങളായ സാമന്താ സ്റ്റോസറും, ലെയ്ട്ടന്‍ ഹെവിറ്റുമൊ നീന്തല്‍ താരങ്ങളായ സ്റ്റെഫാനീ റൈസും ലീസെല്‍ ജോണ്‍സും ഉള്‍പ്പെടെയുള്ള താരങ്ങളാണ് കോമണ്‍‌വെല്‍ത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുക
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍