അടുത്ത വര്‍ഷവും ചെന്നൈ ഓപ്പണില്‍ മത്സരിക്കുമെന്ന് ക്രൊയേഷ്യന്‍ ടെന്നീസ് താരം മരിന്‍ സിലിക് വ്യക്തമാക്കി. ജനുവരി അഞ്ച് മുതലാണ് ചെന്നൈ ഓപ്പണ്‍ ആരംഭിക്കുന്നത്.
അടുത്തിടെ മികച്ച ഫോമിലാണ് പതിമൂന്നാം റാങ്ക് താരമായ സിലിക് കളിക്കുന്നത്. ചൈന ഓപ്പണില്‍ ഫൈനല്‍ വരെ സിലിക് എത്തിയിരുന്നു. കയ്യെത്തും ദൂരത്താണ് സിലിക്കിന് കിരീടം നഷ്ടമായത്. ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ വീഴ്ത്തിയാണ് സിലിക് ചൈന ഓപ്പണില്‍ ഫൈനലിലെത്തിയത്.