ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » മറഡോണയുടെ സൈറ്റില്‍ പെറു ‘ഹാക്കര്‍മാര്‍‘ (Maradona's site hacked by Peruvian football fans)
Feedback Print Bookmark and Share
 
PRO
അര്‍ജന്‍റീനയുടെ ഫുട്ബോള്‍ പരീശീ‍ലകന്‍ ഡീഗോ മറഡോണയുടെ വെബ്സൈറ്റ് പെറുവിലെ ഹാക്കര്‍മാര്‍ നശിപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കഴിഞ്ഞ ദിവസം പെറുവിനെ അര്‍ജന്‍റീന തോല്‍‌പിച്ചിരുന്നു. ഇതില്‍ രോഷം പൂണ്ട പെറുവിന്‍റെ ആരാധകരാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കരയുന്ന കുട്ടിയെന്നാണ് ഹാക്കര്‍മാര്‍ മറഡോണയെ സൈറ്റില്‍ വിശേഷിപ്പിക്കുന്നത്. ചെറുപ്പത്തില്‍ മറഡോണ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ഒരു ചിത്രവും വെബ്സൈറ്റില്‍ ഇവര്‍ ലോഡ് ചെയ്തിരുന്നു. എല്ലാക്കാലത്തെയും വലിയ കരച്ചില്‍ കുട്ടിയെന്ന അടിക്കുറിപ്പും കൊടുത്തിരുന്നു. ഒപ്പം നിങ്ങള്‍ ഫുട്ബോളിലൂടെ ഞങ്ങളെ തോല്‍‌പിച്ചു. പക്ഷേ ഞങ്ങള്‍ വെബ്സൈറ്റിലൂടെ നിങ്ങളെ തോല്‍‌പിക്കുന്നു എന്ന സന്ദേശവും ഹാക്കര്‍മാര്‍ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 2-1 നാണ് പെറുവിനെ അര്‍ജന്‍റീന തോല്‍‌പിച്ചത്. 2010 ലോകകപ്പില്‍ കളിക്കാന്‍ അര്‍ജന്‍റീനയ്ക്ക് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍