ന്യൂഡല്‍ഹി, ചൊവ്വ, 13 ഒക്ടോബര്‍ 2009( 13:39 IST )
PRO
ഇന്ത്യയുടെ ഭാരോദ്വഹന താരങ്ങളായ ശൈലജ പൂജാരിയും വിക്കി ബാറ്റയും മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇരുവര്‍ക്കും ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്നാണ് സൂചന.
എഴുപത്തിയഞ്ച് കിലോയില്‍ വനിതാ വിഭാഗം താരമാണ് ശൈലജ. അമ്പത്തിയാറ് കിലോയില്‍ പുരുഷവിഭാഗത്തിലാണ് വിക്കി മത്സരിക്കുന്നത്. ശൈലജ ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതി നടത്തിയ പരിശോധനയിലാണ് പിടിക്കപ്പെട്ടത്. എന്നാല്‍ വിക്കി ലോക ഉത്തേജക മരുന്ന് പരിശോധനാ സമിതി നടത്തിയ പരിശോധനയിലാണ് വിക്കി പരാജയപ്പെട്ടത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും ഓഫ് സീസണ്‍ പരിശോധന നടത്തിയത്. 2006 ലും ശൈലജ മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ശൈലജയ്ക്ക് പരിശോധനാ ഫലത്തിനെതിരെ അപ്പീല്‍ നല്‍കാമെന്നും ഇല്ലെങ്കില്‍ ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്നും ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍ സെക്രട്ടറി ബി ആര്‍ ഗുലാതി അറിയിച്ചു.
മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ വിക്കി 2007 ദേശീയ ഗെയിംസിനിടെ നടത്തിയ പരിശോധനയിലാണ് നേരത്തെ പിടിക്കപ്പെട്ടത്. ബി സാമ്പിള്‍ പരിശോധനയ്ക്ക് വേണ്ടി വിക്കിക്ക് ഫെഡറേഷനെ സമീപിക്കാമെന്ന് ഗുലാതി വ്യക്തമാക്കി. രണ്ട് താരങ്ങളും ദേശീയ ക്യാമ്പില്‍ നിന്ന് പുറത്തായതായും ഗുലാതി അറിയിച്ചു.