ബീജിംഗ്, തിങ്കള്‍, 12 ഒക്ടോബര്‍ 2009( 12:04 IST )
PRO
ചൈന ഓപ്പണില്‍ റഷ്യയുടെ സ്വെറ്റ്ലാന കുസ്നെറ്റ്സോവ കിരീടമണിഞ്ഞു. പോളണ്ടിന്‍റെ ആഗ്നീസ്ക രദ്‌വാന്‍സ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-4) തോല്‍പിച്ചാണ് കുസ്നെറ്റ്സോവ വിജയിച്ചത്.
തുടക്കം മുതല്‍ കുസ്നെറ്റ്സോവയുടെ ആധിപത്യമായിരുന്നു കോര്‍ട്ടില്‍. റഷ്യന്‍ താരത്തിന്‍റെ ശക്തിയേറിയ ഗ്രൌണ്ട് സ്ട്രോക്കുകള്‍ക്ക് മറുപടി നല്‍കാന്‍ രദ്‌വാന്‍സ്കയ്ക്ക് ഗ്രൌണ്ടില്‍ ഓടിത്തളരേണ്ടിവന്നു. 2006 ലും കുസ്നെറ്റ്സോവ ഇവിടെ കിരീടമണിഞ്ഞിട്ടുണ്ട്.
ഇക്കുറി ഫ്രഞ്ച് ഓപ്പണിലും കുസ്നെറ്റ്സോവ ചാമ്പ്യനായിരുന്നു. ചൈന ഓപ്പണിലെ വിജയം കുസ്നെറ്റ്സോവയെ റാങ്കിംഗ് പട്ടികയില്‍ ആദ്യ അഞ്ചിലെത്തിച്ചേക്കും. നിലവില്‍ ആറാം സ്ഥാനത്താണ് റഷ്യന്‍ താരം.