കൊല്‍ക്കത്ത, തിങ്കള്‍, 12 ഒക്ടോബര്‍ 2009( 11:14 IST )
ഐ ലീഗ് ഫുട്ബോളില്‍ വിവ കേരള ഇന്ന് മോഹന്‍ ബെഗാനെ നേരിടും. പ്രമുഖ താരങ്ങളുടെ പരുക്കാണ് ബെഗാനെ വലയ്ക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ ബെഗാന്‍ ആദ്യ വിജയം തേടിയാണ് വിവയ്ക്കെതിരെ ഇറങ്ങുന്നത്.
എന്‍എസ് മഞ്ജു, മോഹന്‍ രാജ്, ഹോസെ ബാരറ്റോ തുടങ്ങിയ താരങ്ങളുടെ പരുക്ക് ബെഗാന്‍റെ തന്ത്രങ്ങളെ തന്നെ താളം തെറ്റിച്ചിട്ടുണ്ട്. ബെഗാന്‍റെ മോശം ഫോം മുതലെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിവ. ആദ്യമത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചര്‍ച്ചില്‍ ബ്രദേഴ്സിനോട് വിവ തോറ്റിരുന്നു.
2007-08 സീസണില്‍ വിവയും ബെഗാനും രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുകൂട്ടരും ഓരോ ജയവുമായി തുല്യത പാലിക്കുകയായിരുന്നു. ഒരു മത്സരത്തില്‍ ബെഗാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ മറ്റൊരു മത്സരത്തില്‍ വിവ 3-1 ന് വിജയിക്കുകയായിരുന്നു.
രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്‍റുമായി ജെസിടിയും ചിരാഗ് യുനൈറ്റഡുമാണ് ലീഗില്‍ മുന്നിട്ടു നില്‍ക്കുന്നത്.