ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഐ ലീഗ്: വിവ- ബഗാന്‍ മത്സരം നാളെ (I-League: Viva's next match tomorrow)
Feedback Print Bookmark and Share
 
ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്‍റെ പ്രതീക്ഷകളുമായി വിവ കേരള നാളെ മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ മോഹന്‍ബഗാന്‍ ആദ്യ വിജയം തേടിയാണ് വിവയ്ക്കെതിരെ കളിക്കാനിറങ്ങുന്നത്. മോശം പ്രകടനം തുടരുന്ന ബഗാനെ തോല്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിവ.

ആദ്യമത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്സിനോട് വിവ തോറ്റിരുന്നു. ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ വിവ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് കോച്ച് എ എം ശ്രീധരന്‍ പറഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളിനാണ് വിവയെ ചര്‍ച്ചില്‍ തോല്‍പ്പിച്ചത്.

രണ്ട് മത്സരങ്ങളില്‍ നിന്നായി ആറു പോയിന്‍റ് നേട്ടവുമായി ജെസിടിയും ചിരാഗ് യുനൈറ്റഡുമാണ് ലീഗില്‍ മുന്നിട്ടു നില്‍ക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍