ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » റഷ്യയെ തോല്‍‌പ്പിച്ച് ജര്‍മ്മനിയും ലോകകപ്പിന് (Germany beat Russia in Moscow to qualify for World Cup)
Feedback Print Bookmark and Share
 
റഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍‌പ്പിച്ച് ജര്‍മ്മനിയും 2010 ലോകകപ്പിന് യോഗ്യത നേടി. മിരോസ്ലാവ് ക്ലോസാണ് ജര്‍മ്മനിയുടെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ഗോള്‍ നേടിയത്. കളിയുടെ മുപ്പത്തിനാലാം മിനുറ്റിലാണ് മിറോസ്ലാവ് ക്ലോസ് ഗോള്‍ നേടിയത്. ഇതോടെ ജര്‍മ്മനി ഗ്രൂപ്പ് നാലില്‍ ഇരുപത്തഞ്ച് പോയിന്‍റുമായി ഒന്നാമതെത്തുകയും ചെയ്തു.

തങ്ങള്‍ അവസരം മുതലാ‍ക്കുക മാത്രമാണ് ചെയ്തതെന്നും മത്സരം മികച്ചതല്ലായിരുന്നു എന്നും ജര്‍മ്മന്‍ സ്ട്രൈക്കര്‍ ക്ലോസ് പറഞ്ഞു. റഷ്യ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ജര്‍മ്മന്‍ പ്രതിരോധത്തില്‍ തട്ടി തകരുകയായിരുന്നു. അതേസമയം, റഷ്യയുടെ പ്രതീക്ഷകള്‍ക്ക് ഇനിയും കാത്തിരിക്കണം. ബുധനാഴ്ച നടക്കുന്ന മത്സരവും പിന്നീടെത്തുന്ന പ്ലേ ഓഫ് മത്സരങ്ങളും കളിക്കേണ്ടി വരും.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ മലാവിയെ സമനിലയില്‍ പിടിച്ചുക്കെട്ടി ഐവറികോസ്റ്റ് ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടി. ചെല്‍സി സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ നേടിയ ഗോളിലൂടെയാണ് ഐവറികോസ്റ്റ് മലാവിയെ സമനിലയില്‍ കുരുക്കിയത്. തുടരെ രണ്ടാം തവണയാണ് ഐവറി ലോകകപ്പിന് യോഗ്യത നേടുന്നത്. 2006ല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍