ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ നൊവാക് ജോക്കോവിച്ച് ക്രൊയേഷ്യയുടെ മരിയന്‍ സിലികിനെ നേരിടും. ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് എട്ടാം സീഡ് താരം മരിയന്‍ സിലിക്ക് വിജയിച്ചത്. സ്കോര്‍: 6-1, 6-2.
മറ്റൊരു മത്സരത്തില്‍ നൊവാക് ജോക്കോവിച്ച് റോബിന്‍ സോഡറിലിംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു. സ്കോര്‍: 6-3, 6-3. സര്‍വുകളില്‍ ഏറെ ശ്രദ്ധചെലുത്തിയ ജോക്കോവിച്ച് റോബിനെ പെട്ടെന്ന് തന്നെ തോല്‍പ്പിക്കാനായി.ചൈന ഓപ്പണിലെ സമ്മാനത്തുക 6.6 ദശലക്ഷം ഡോളറാണ്.