ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » നദാ‍ലിനെ അട്ടിമറിച്ച് സിലിക് ഫൈനലില്‍ (Cilic upsets Nadal to set up Djokovic final)
Feedback Print Bookmark and Share
 
PRO
ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ച് ക്രൊയേഷ്യന്‍ താരം മരിന്‍ സിലിക് ചൈന ഓപ്പണ്‍ ടെന്നീസിന്‍റെ ഫൈനലില്‍ എത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-1,6-3) എട്ടാം സീഡായ സിലിക് നദാലിനെ തോ‌ല്‍‌പിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നദാല്‍ നേരിട്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണിത്. ഒരു മണിക്കൂറും 22 മിനുട്ടുകളും നീണ്ടുനിന്ന പോരാട്ടത്തില്‍ സിലിക്കിന്‍റെ പവര്‍ഷോട്ടുകള്‍ക്ക് മറുപടി നല്‍കാന്‍ നദാല്‍ പലപ്പോഴും വട്ടം കറങ്ങി.

രണ്ട് ബ്രേക്ക് പോയിന്‍റുകള്‍ മാത്രമാണ് നദാലിന് കളിയില്‍ സ്വന്തമാക്കാനായത്. ആദ്യ പതിനഞ്ച് മിനുട്ടില്‍ തന്നെ സിലിക് 5-0 ത്തിന്‍റെ ലീഡ് നേടി ആത്മവിശ്വാസമാര്‍ജിച്ചിരുന്നു. ആദ്യമായിട്ടാണ് സിലിക് നദാലിനോട് ഏറ്റുമുട്ടുന്നത്.

നൊവാക് ദ്യോക്കോവിച്ചിനെയാണ് സിലിക് ഫൈനലില്‍ നേരിടുക. സ്വീഡന്‍ താരം റോബിന്‍ സോഡര്‍ലിംഗിനെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് ഫൈനലില്‍ എത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍