ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » നഗ്നചിത്രം സെക്സിയല്ല ക്ലാസിക്കെന്ന് സെറീന (Serena says nude picture is a classy one)
Feedback Print Bookmark and Share
 
PRO
ഇ‌എസ്‌പി‌എന്‍ മാഗസിന്‍റെ കവര്‍ചിത്രമായി പ്രസിദ്ധീ‍കരിച്ച തന്‍റെ നഗ്നചിത്രം ക്ലാസിക് പടമാണെന്ന് ടെന്നീസ് താരം സെറീന വില്യംസ്. ചിത്രം തനിക്ക് ഇഷ്ടമായെന്നും സെറീന പ്രതികരിച്ചു. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നശേഷം ആദ്യമായിട്ടാണ് സെറീന ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.

സ്വാഭാവികമെന്ന രീതിയില്‍ പതിവുശൈലിയിലായിരുന്നു സെറീനയുടെ പ്രതികരണം. പൂര്‍ണ്ണനഗ്നയായി ഇരിക്കുന്ന സെറീനയുടെ ചിത്രമാണ് മാഗസിന്‍റെ മുഖചിത്രമായത്. ശരീരഘടനയെക്കുറിച്ചുള്ള പ്രത്യേക പതിപ്പിന് വേണ്ടിയായിരുന്നു സെറീന പോസ് ചെയ്തത്.

സെക്സിയായിട്ടല്ല വളരെ ക്ലാസിക് ആയിട്ടാണ് താന്‍ ചിത്രത്തിന് പോസ് ചെയ്തതെന്ന് സെറീന പറഞ്ഞു. ചിത്രം വളരെ രസകരമായിട്ടാണ് തോന്നുന്നതെന്നും സെറീന കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരു നല്ല ശരീരമുണ്ടെന്നും മുഖചിത്രത്തിന് പോസ് ചെയ്യണമെന്നുമുള്ള ഇ‌എസ്‌പി‌എന്നിന്‍റെ മുഖസ്തുതിയില്‍ വീണുപോയെന്നും സെറീന തമാശരൂപേണ പറഞ്ഞു.

നഗ്നതാ പ്രദര്‍ശനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ടെന്നീസ് അസോസിയേഷന്‍ സെറീനയ്ക്കെതിരെ നടപടി ആലോചിക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍