തിരുവനന്തപുരം, വ്യാഴം, 8 ഒക്ടോബര്‍ 2009( 19:12 IST )
11 വര്‍ഷം മുമ്പ് നീന്തല്‍ കുളത്തില്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സെബാസ്റ്റിയന്‍ സേവ്യര്‍ കുറിച്ച ദേശീയ റെക്കോഡ് ഇനി പഴങ്കഥ. തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വീര്‍ധവാല്‍ ഘാഡെയാണ് ഈ റെക്കോഡ് പഴങ്കഥയാക്കിയത്.
1998 ല്‍ 22.89 സെക്കന്‍ഡിനാണ് സെബാസ്റ്റിയന്‍ സേവ്യര്‍ ഈ വിഭാഗത്തില്‍ റെക്കോഡ് കുറിച്ചത്. വര്‍ഷങ്ങള്‍ പിന്നിട്ട് നീന്തല്‍കുളത്തില്‍ പുതിയ താരോദയങ്ങള്‍ ഉണ്ടായെങ്കിലും ഈ റെക്കോഡിന് ഇളക്കം തട്ടിയിരുന്നില്ല.
എന്നാല്‍ 22.71 സെക്കന്‍ഡിന് ഫിനീഷ് ചെയ്താണ് ഘാഡെ സെബാസ്റ്റിയന്‍റെ റെക്കോഡ് പൊളിച്ചെഴുതിയത്. ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണ്ണാടക മുന്നേറ്റം തുടരുകയാണ്.