ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഒന്നാമതെത്തിയതില്‍ സന്തോഷം : സെറീന (Serena feels so happy to return No. 1 spot)
 
PRO
ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സെറീന വില്യംസ്. തിരിച്ചെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലായിരുന്നെന്നും സെറീന പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് സെറീ‍നയെ മറികടന്ന റഷ്യയുടെ ദിനാര സഫീന ഒന്നാം റാങ്കിലെത്തിയത്. പരുക്ക് മൂലം സെറീനയുടെ ഫോം മങ്ങിത്തുടങ്ങിയ സാഹചര്യത്തിലായിരുന്നു സഫീനയുടെ മുന്നേറ്റം. എന്നാല്‍ സഫീന കരിയറില്‍ ഇതുവരെ ഒരു ഗ്രാന്‍ഡ് സ്ലാം പോലും സ്വന്തമാക്കിയിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി സെറീന നിരന്തരം സഫീനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

നിലവില്‍ ചൈന ഓപ്പണ്‍ ടെന്നീസില്‍ പങ്കെടുക്കുന്ന സെറീന ഏറെ സന്തോഷത്തോടെയാണ് മാധ്യമപ്രവര്‍ത്തകരെ എതിരേറ്റത്. ഈ മാസം പന്ത്രണ്ടിന് അടുത്ത റാങ്ക് പട്ടിക പുറത്തിറക്കുമ്പോള്‍ മാത്രമേ സെറീന ഔദ്യോഗികമായി ഒന്നാം സ്ഥാനത്തെത്തൂ.

ഈ വര്‍ഷത്തിന്‍റെ തുടക്കം കോര്‍ട്ടില്‍ താന്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇടയ്ക്കുണ്ടായ പരുക്ക് തന്നെ അലട്ടിയതായി സെറീന സമ്മതിച്ചു. ഇത് നാലാം തവണയാണ് സെറീന ഒന്നാം റാങ്കിലെത്തുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍