ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » റാ‍ങ്കിംഗ്: സെറിന വീണ്ടും തലപ്പത്ത് (Serena back at number one,)
 
PRO
അമേരിക്കയുടെ സെറീന വില്യംസ് എ ടി പി ടെന്നീസ് റാങ്കിംഗില്‍ വീണ്ടും ഒന്നാമതെത്തി. ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ മൂന്നാം റൌണ്ടിലെത്തിയതൊടെയാണ് സെറീന വീണ്ടും റാങ്കിംഗിന്‍റെ തലപ്പത്തെത്തിയത്. രണ്ടാം റൌണ്ടില്‍ റഷ്യയുടെ എകറ്റരീന മകരോവയെ നേരിട്ടുളള സെറ്റുകളില്‍ (6-3,6-2) തകര്‍ത്താണ് സെറീന മൂന്നാം റൌണ്ടിലേക്കും ഒപ്പം ഒന്നാം റാങ്കിലേക്കും മാര്‍ച്ച് ചെയ്തത്.

ഒന്നാം റാങ്കുകാരിയായിരുന്ന ദിനാര സഫീന ലോക റാങ്കിംഗില്‍ 226 ആം സ്ഥാ‍നത്തുള്ള ചൈനയുടെ സാംഗ് ഷുവായിയോട് തോറ്റതോടെയാണ് റാങ്കിംഗില്‍ സെറീനയുടെ മുന്നേറ്റം എളുപ്പമായത്. തുടര്‍ച്ചയായി 25 ആഴ്ച ഒന്നാം റാങ്ക് കൈവശം വെച്ചതിനുശേഷമാണ് സഫീന രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്. വിജയവും ഒപ്പം ഒന്നാം റാങ്കും നേടാനായതില്‍ സന്തോഷമുണ്ടെന്ന് സെറീന പറഞ്ഞു.

ഇതിനായി കഠിന പരിശ്രമം നടത്തിയിരുന്നുവെന്നും സെറീന വ്യക്തമാക്കി. അതേസമയം പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ അന്‍ഡി റോഡിക് ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി. പോളണ്ട് താരം ലൂക്കാസ് കുബോട്ട് ആണ് നേരിട്ടുളള സെറ്റുകളില്‍ (6-2, 6-2) റോഡിക്കിന് മടക്ക ടിക്കറ്റ് നല്‍കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍