റയല്‍ മാഡ്രിഡിലെത്തിയിട്ടും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മാഞ്ചസ്റ്ററിനോടുള്ള ഇഷ്ടം മറക്കാനാകുന്നില്ല. മാഞ്ചസ്റ്ററിന്‍റെ ഓരോ കളികളും ഇപ്പോഴും ആകാംക്ഷാപൂര്‍വ്വം താന്‍ വീക്ഷിക്കാറുണ്ടെന്ന് ക്രിസ്റ്റി പറഞ്ഞു. യുണൈറ്റഡ് വിജയിച്ചെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം കൊണ്ട് മനസ് നിറയുമെന്നും ക്രിസ്റ്റി പറയുന്നു.
മാഞ്ചസ്റ്ററിനൊപ്പം ആറ് വര്‍ഷം ചെലവഴിച്ച ക്രിസ്റ്റി 80 മില്യന്‍ പൌണ്ടിനാണ് ഇക്കുറി റയലിലെത്തിയത്. മാഞ്ചസ്റ്റര്‍ ആസ്ഥാനമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ എന്ത് നടക്കുന്നുവെന്നറിയാന്‍ തന്‍റെ മനസില്‍ എപ്പോഴും ജിജ്ഞാസ ഉണ്ടെന്ന് ക്രിസ്റ്റിയാനോ പറഞ്ഞു. ദ മിററിന് അനുവദിച്ച അഭിമുഖത്തിലാണ് ക്രിസ്റ്റി മാഞ്ചസ്റ്ററിനോടുള്ള തന്‍റെ ഇഷ്ടം തുറന്ന് പറഞ്ഞത്.
മാഞ്ചസ്റ്ററിന്‍റെ നിലവിലെ താരങ്ങളില്‍ നാനിയെക്കുറിച്ചാണ് ക്രിസ്റ്റിക്ക് ഏറെ പറയാനുണ്ടായിരുന്നത്. കഴിഞ്ഞ സീസണിലേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നാനി പുറത്തെടുക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാനി ലോകത്തിലെ തന്നെ മികച്ച താരമാകും. യുണൈറ്റഡിന്‍റെ ആരാധകരില്‍ നിന്ന് നാനിക്ക് നല്ല പ്രോത്സാഹനം കിട്ടുന്നുണ്ടെന്നും ക്രിസ്റ്റി പറഞ്ഞു.