ഗുസ്തിയില്‍ രമേശിന് വെങ്കലം

ഡെന്മാര്ക്ക്, വ്യാഴം, 24 സെപ്റ്റംബര്‍ 2009( 17:53 IST )
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രമേശ് കുമാറിന് വെങ്കലം. 32 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. മോള്‍ഡോവയുടെ അലക്സാണ്ടര്‍ ബുര്‍ക്കയെ ആണ് രമേശ് തോല്‍പിച്ചത്.
74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് രമേശ് മത്സരിച്ചത്. കടുത്ത മത്സരം സമനിലയില്‍ 7-7 അവസാനിച്ചെങ്കിലും ടെക്‍നിക്കല്‍ പോയിന്‍റിന്‍റെ മികവില്‍ രമേശ് വെങ്കല മെഡലിന് അര്‍ഹനാകുകയായിരുന്നു. ആദ്യഘട്ടത്തില്‍ 0-3 ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു രമേശിന്‍റെ തിരിച്ചുവരവ്.
ഉത്തര്‍പ്രദേശ് താരമാണ് സുശീല്‍ കുമാര്‍. റഷ്യയുടെ ഡെനിസ് സാര്‍ഗുഷ് ആണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ സ്ഥാനത്താണ് ഉത്തര്‍പ്രദേശ് താരമായ രമേശിന്‍റെ നേട്ടം.
66 കിലോ ഫ്രീസ്റ്റൈലില്‍ വെങ്കല മെഡലിനായുള്ള പ്ലെ ഓഫില്‍ ബെയ്ജിംഗ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ സുശീല്‍ കുമാര്‍ പരാജയപ്പെട്ടിരുന്നു. വനിതാ താരങ്ങളായ നിര്‍മ്മല ദേവി ആദ്യ റൌണ്ടില്‍ പുറത്തായപ്പോള്‍ ബബിതാ കുമാരി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി.