ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ് ബള്‍ഗേറിയയില്‍ (Bulgaria to host WRC round in 2010)
 
PRO
അടുത്ത വര്‍ഷത്തെ വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിന് ബള്‍ഗേറിയ ആതിഥേയത്വം വഹിക്കും. ബള്‍ഗേറിയന്‍ ഓട്ടോമൊബൈല്‍ ഫെഡറേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായാണ് ബള്‍ഗേറിയ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

റെയ്സ് സംഘടിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബല്‍ഗേറിയ റെയ്സ് ഫെഡറേഷന്‍ മേധാവി ഗോര്‍ഗി യനാകിവ് പറഞ്ഞു. അടുത്തവര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് രാജ്യത്ത് നടത്താന്‍ ഇന്‍റര്‍നാഷണല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ബള്‍ഗേറിയന്‍ റാലി. 2010 ജൂലൈ പകുതിയോടെയാണ് മത്സരങ്ങള്‍ തുടങ്ങുക. 2011ലോ 12ലോ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ രാജ്യത്ത് നടത്താനാകുമെന്നാണ് പ്രതീക്ഷ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍