ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഡബിള്‍സ് കിരീടം വില്യംസ് സഹോദരിമാര്‍ക്ക് (Venus and Serena Williams win US doubles crown)
 
PRO
യു എസ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ വിഭാഗം ഡബിള്‍സ് കിരീടം സെറീന വില്യംസ് - വീനസ് വില്യംസ് സഖ്യത്തിന്. ടോപ് സീഡായ കാര ബ്ലാക്ക് - ലീസെല്‍ ഹബെര്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വില്യംസ് സഹോദരിമാര്‍ കിരീടം ചൂടിയത്. സ്കോര്‍: 6 - 2, 6 - 2.

89 മിനുട്ട് മത്സരത്തില്‍ ഇരുവരും ഒരു സെര്‍വ് പോലും പാഴാക്കിയില്ല. മികച്ച മത്സരമായിരുന്നു എന്ന് കിരീടം നേടിയ ശേഷം വീനസും സെറീനയും പറഞ്ഞു. ഈ വര്‍ഷം ജോഡികളുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഓപ്പണ്‍സ് കിരീടവും മൂന്നാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടവുമാണ് ഇത്.

വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ നേരത്തെ സെറീന കിം ക്ലൈസ്റ്റേഴ്സിനോട് പരാജയപ്പെട്ടിരുന്നു. അതേസമയം, യുഎസ്‌ ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ തുടര്‍ച്ചയായ ആറാ‍ം കിരീടം തേടിയിറങ്ങിയ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറെ അട്ടിമറിച്ച് അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ കിരീടത്തില്‍ മുത്തമിട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍