ന്യൂയോര്‍ക്ക്, ഞായര്‍, 6 സെപ്റ്റംബര്‍ 2009( 14:10 IST )
PRO
യുഎസ് ഓപ്പണ്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി അമേരിക്കന്‍ താരം ലിസെ ഹ്യൂബര്‍ സഖ്യവും ലിയാണ്ടര്‍ പേസ്-കാരാ ബ്ലാക് സഖ്യവും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
അമേരിക്കയുടെ ജില്‍ ക്രെയ്ബാസ്-എറിക് ബുടോറാക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ (6-3-6-3) മറികടന്നാണ് ടോപ് സീഡുകളായ ഭൂപതി സഖ്യം ക്വാര്‍ട്ടറില്‍ എത്തിയത്. 54 മിനുറ്റ് കൊണ്ടായിരുന്നു ഭൂപതി സഖ്യം ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്.
ടൂര്‍ണമെന്‍റിലെ രണ്ടാം സീഡുകളായ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സിംബാബ്‌വെയുടെ കാരാ ബ്ലാക് സഖ്യം ഇറ്റാലിയന്‍ താരം ഫ്ലാവിയ പെന്നറ്റ-സെര്‍ബിയന്‍ താരം ഡുസാന്‍ വെര്‍മിക് ജോഡിയെ ആണ് നേരിട്ടുള്ള സെറ്റുകളില്‍ (6-4,6-4) മറികടന്നത്.