ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » സാനിയ പുറത്ത്: ഭൂപതിക്ക് മിക്സഡില്‍ മുന്നേറ്റം (Sania out, Bhupathi in mixed doubles Rd 2)
 
PRO
യു‌എസ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ ഡബിള്‍സ് വിഭാഗത്തില്‍ നിന്ന് ഇന്ത്യയുടെ സാനിയ മിര്‍സ പുറത്തായി. അതേസമയം മിക്സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിയും അമേരിക്കന്‍ താരം ലീസെല്‍ ഹൂബെറും രണ്ടാം റൌണ്ടിലെത്തി.

ഇറ്റാലിയന്‍ താരം ഫ്രാന്‍സെസ്കാ ഷിയാവോണിനൊപ്പമാണ് സാനിയ ഡബിള്‍സിലെ രണ്ടാം റൌണ്ട് മത്സരത്തിനിറങ്ങിയത്. അര്‍ജന്‍റീനയുടെ ജിസേല ഡല്‍‌കോയും ഇസ്രായേല്‍ താരം ഷഹര്‍ പീ‍റുമായിരുന്നു എതിരാളികള്‍. സ്കോര്‍ (2-6, 6-1, 5-7). 125 മിനുട്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സാനിയയും കൂട്ടുകാരിയും പരാജയം സമ്മതിച്ചത്.

62 മിനുട്ടുകള്‍ നീണ്ട പോരാട്ടത്തിലാണ് ഭൂപതിയും ഹൂബറും ബ്രസീ‍ല്‍ താരം മാര്‍സെലോ മെലോ- വാനിയ കിംഗ് ( അമേരിക്ക) സഖ്യത്തെ പരാജയപ്പെടുത്തി രണ്ടാം റൌണ്ടിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (7-5, 6-0) ഇന്തോ-യു‌എസ് സഖ്യത്തിന്‍റെ വിജയം.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍