ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഹാട്രിക്കിന്‍റെ പെരുമയില്‍ ലിന്‍ (Badminton: Lin claims hat-trick in singles title)
 
PRO
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ ചൈനയുടെ ലിന്‍ ഡാന്‍ കിരീടം നേടി. മിക്സഡ് ഡബിള്‍സില്‍ ഡെന്‍‌മാര്‍ക്കിന്‍റെ തോമസ് ലേബോണും കാമില്ല റൈറ്ററും ജേതാക്കളായി.

ലോക കിരീടങ്ങളില്‍ ഹാട്രിക് എന്ന സ്വപ്നമാണ് ഇതോടെ ലിന്‍ സാക്ഷാത്കരിച്ചത്. ലോക രണ്ടാം നമ്പര്‍ താരവും സ്വന്തം നാട്ടുകാരനുമായ ചെന്‍ ജിനെയാണ് ലിന്‍ കിരീടപ്പോരാട്ടത്തില്‍ തോല്‍‌പിച്ചത്. സ്കോര്‍ 21-18, 21-16. 2006 ലും 2007ലുമാണ് ലിന്‍ ഇതിന് മുമ്പ് കിരീടം നേടിയത്.

ഇന്തോനേഷ്യയുടെ രണ്ടാം സീഡ് ജോഡിയായ നോവ വിഡിയാന്‍റോ ലിലിയാന നാറ്റ്സിര്‍ സഖ്യത്തെയാണ് മിക്സഡ് ഡബിള്‍സില്‍ ഡെന്‍‌മാര്‍ക്ക് സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 21-13, 21-17.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍