ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ബാഡ്മിന്‍റണ്‍: ദീജുവും ജ്വാലയും പുറത്ത് (Diju-Jwala pair crashes out of World championship)
 
PRO
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ്‌ ഡബിള്‍സ്‌ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ വി. ദിജു-ജ്വാല ഗുട്ട സഖ്യം പുറത്തായി.

ലോക രണ്ടാം നമ്പര്‍ ടീമായ ഇന്‍ഡോനേഷ്യയുടെ നൊവ വിദിയാന്തോ-ലിലിയാന നാട്സിര്‍ സഖ്യത്തോടാണ് ദീജുവും ജ്വാലയും പരാജയം സമ്മതിച്ചത്. നിലവിലെ ലോക ജേതാക്കള്‍ കൂടിയാണ് വിദിയാന്തോ-നാട്സിര്‍ സഖ്യം. 21-16, 21-14 എന്ന സ്കോറിനാണ് ഇന്ത്യന്‍ ജോഡിയുടെ തോല്‍‌വി.

പോളണ്ടിന്‍റെ റോബര്‍ട്ട് മെത്യുസിയാക്-നദിയെസ്ദ കോസ്റ്റിയൂസിക് സഖ്യത്തെ തോല്‍‌പിച്ചാണ് ദീജുവും ജ്വാലയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍