ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ബാ‍ഡ്‌മിന്‍റണ്‍: അരവിന്ദും പുറത്തായി (bhat crashed out from world championship)
 
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അരവിന്ദ് ബട്ടും പുറത്തായി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ചൈനീസ്‌ തായ്‌പേയിയുടെ യു ഷിങ്‌ ഷേയോടാണ്‌ അരവിന്ദ് അടിയറവ് പറഞ്ഞത്. സ്‌കോര്‍: 14-21, 21-19, 22-24.

ആദ്യസെറ്റില്‍ കാര്യമായി പൊരുതാനായില്ലെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ ഇന്ത്യന്‍ താരത്തിന്‍റെ കടുത്ത വെല്ലുവിളിയാണ് യു ഷിങ് ഷേയ്ക്ക് അതിജീവിക്കേണ്ടി വന്നത്. ഒന്‍പതാം സീഡ്‌ താരമായ യു ഷിങ് ഷേയുടെ കരുത്തുറ്റ സ്മാഷുകള്‍ അതിജീവിക്കാന്‍ ബട്ടിന് പലപ്പോഴുമായില്ല .

പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ചേതന്‍ ആനന്ദ് രണ്ടാം റൌണ്ടില്‍ പ്രവേശിച്ചതുമാത്രമാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍