ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇംഗ്ലണ്ട് പിന്‍‌മാറി (England pull out from World Badminton)
 
തിങ്കളാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇംഗ്ലണ്ട് പിന്‍‌മാറി. ടൂര്‍ണ്ണമെന്‍റിനെത്തുന്ന അന്താരാഷ്ട്ര താരങ്ങള്‍ക്ക് നേര്‍ക്ക് തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിന്‍റെ തീരുമാനമെന്നറിയുന്നു.

ലങ്കന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് നേരെ പാകിസ്ഥാനില്‍ ഉണ്ടായത് പോലുള്ള ആക്രമണത്തിന് തീവ്രവാദി സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു‍. എന്നാല്‍ കളിക്കാര്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പുനല്‍കുന്നതായി ആഭ്യന്തരമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിന്‍റെ പിന്‍‌മാറ്റത്തിനുള്ള കാരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ട് പിന്‍‌മാറിയതായി ടൂര്‍ണ്ണമെന്‍റ് സംഘാടകര്‍ സ്ഥിരീ‍കരിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഹൈദരാബാദില്‍ നടന്ന ഇന്ത്യ ഓപ്പണ്‍ ബഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സുരക്ഷാകാരണത്താല്‍ ഇംഗ്ലണ്ട് കളിക്കാരെ പിന്‍‌വലിച്ചിരുന്നു.

കനത്ത സുരക്ഷയാണ് കളിക്കാരുടെ താമസ സ്ഥലത്തും മത്സരവേദികളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം പതിനാറിനാണ് ചാമ്പ്യന്‍ഷിപ്പ് സമാപിക്കുന്നത്. ലോകമെങ്ങുമുള്ള ഇരുന്നൂറോളം താരങ്ങളാ‍ണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇവരില്‍ പലരും ദിവസങ്ങള്‍ക്ക് മുമ്പേ എത്തി പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍