ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » സ്റ്റാന്‍ഫോര്‍ഡില്‍ ബര്‍ട്ടോളിക്ക് കിരീടം (Bartoli wins Stanford title)
 
PRO
PRO
സ്റ്റാന്‍ഫോര്‍ഡ് ടെന്നീസ് ടൂര്‍ണ്ണമെന്‍റ് വനിതാ വിഭാഗത്തില്‍ യു‌എസ് താരം വീനസ് വില്യംസിനെ അട്ടിമറിച്ച് ഫ്രാന്‍സിന്‍റെ മരിയന്‍ ബര്‍ട്ടോളി കിരീടമണിഞ്ഞു. മൂന്ന് സെറ്റുകള്‍ (6-2, 5-7, 6-4) നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ബര്‍ട്ടോളി എതിരാളിയെ വീഴ്ത്തിയത്.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ തിങ്ങിനിറഞ്ഞ നാലായിരത്തോളം കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു ബര്‍ട്ടോളി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. അമേരിക്കന്‍ ടൂര്‍ണ്ണമെന്‍റുകളില്‍ ബര്‍ട്ടോളിയുടെ ആദ്യ വ്യക്തിഗത കിരീടമാ‍ണിത്. എട്ടാം സീഡ് താരമായ ബര്‍ട്ടോളിക്ക് സ്റ്റാന്‍ഫോര്‍ഡിലെ കിരീടനേട്ടം റാങ്കിംഗിലും ഉയര്‍ച്ച ഉണ്ടാക്കും.

സ്റ്റാന്‍ഫോര്‍ഡില്‍ രണ്ട് തവണ കിരീടമണിഞ്ഞിട്ടുള്ള വീനസ് 2005 ന് ശേഷം ആദ്യമായാണ് ഇവിടെ കലാശക്കളിയില്‍ മാറ്റുരച്ചത്. സിംഗിള്‍സില്‍ കിരീടമണിയാന്‍ കഴിഞ്ഞില്ലെങ്കിലും ഡബിള്‍സില്‍ വില്യംസ് സഹോദരിമാര്‍ പ്രതാപം കാത്തു. യംഗ് ജാന്‍ ചാന്‍ മോണിക്ക നിക്കലേസ്കു സഖ്യത്തെ പരാജയപ്പെടുത്തിയാണ് വില്യംസ് സഹോദരിമാര്‍ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടത്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍