ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » പാട്രിക് വിയേര ആഴ്സനലിലേക്ക് (Viera in talks with Wenger for a comeback)
 
മുന്‍ നായകന്‍ പാട്രിക് വിയേര ആഴ്സനിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. തിരിച്ചു വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ട് ആഴ്സനല്‍ മാനേജര്‍ വെങ്ങറുമായി വിയേര സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, വിയേരയുമായുള്ള കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ലെന്ന് ആഴ്സനല്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

പാട്രിക് വിയേരയുടെ തിരിച്ചുവരവില്‍ ക്ലബ് മേധാവി വെങര്‍ പൂര്‍ണ സന്തോഷവാനാണ്. പരിചയ സമ്പന്നനായ വിയേരയുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ ഇന്‍റര്‍മിലാന്‍ ടീമിലെ പ്രമുഖ താരമാണ് വിയേര.

മുന്‍ ടീമിലെ സഹതാരമായിരുന്ന ഇയാല്‍ റൈറ്റിനോടാണ് ആഴ്സനിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നതായി വിയേര പറഞ്ഞത്. 1996 മുതല്‍ 2005 വരെ ആഴ്സനിലായിരുന്നു വിയേര കളിച്ചത്. ഇക്കാലയളവില്‍ ആഴ്സനിലിന് വേണ്ടി 279 മത്സരങ്ങളില്‍ നിന്നായി 29 ഗോളുകളും വിയേര നേടിയിട്ടുണ്ട്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍