ഇന്‍റര്‍മിലാന്‍ താരം സ്ലാട്ടന്‍ ഇബ്രാമൊവിച്ചിനെ സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരായ ബാര്‍സലോണ വലയിലാക്കിയതായി റിപ്പോര്‍ട്ട്. 40 മില്യണ്‍ യുറോയ്ക്കാണ് ഇബ്രാമോവിച്ച് ബാര്‍സയിലെത്തുന്നത്. ഇതിനു പുറമെ സാമുവല്‍ എറ്റുവിനെയും അലക്സാണ്ടര്‍ ഹെല്‍ബിനെയും വായ്പാടിസ്ഥാനത്തില്‍ ബാര്‍സ ഇന്‍ററിന് വിട്ടുകൊടുക്കുകയും ചെയ്യും.
വ്യാഴാഴ്ച വൈകിട്ടൊടെയാണ് ബാര്‍സയും ഇന്‍ററും ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. ബാര്‍സയിലേക്ക് വരാനുള്ള ആഗ്രഹം ഇബ്രാമോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പാടിസ്ഥാനത്തില്‍ ഇന്‍ററിലേക്ക് പോകാന്‍ എറ്റു കൂടി പച്ചക്കൊടി കാട്ടിയതൊടെയാണ് ഇബ്രാമോവിച്ചിന്‍റെ കൂടുമാറ്റം യാഥാര്‍ത്ഥ്യമായത്.
ഇബ്രാമോവിച്ചിനെ സ്വന്തമാക്കിയെങ്കിലും വലന്‍സിയയില്‍ നിന്ന് ഡേവിഡ് വിയ്യയെ സ്വന്തമാക്കാമെന്ന ബാര്‍സയുടെ മോഹങ്ങള്‍ ഏതാണ് അവസാനിച്ചു. വിയ്യയെ വിറ്റുകൊടുക്കുന്ന കാര്യത്തില്‍ ബാര്‍സ മാനേജ്‌മെന്‍റും വലന്‍സിയ അധികൃതരും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചകളും അലസിപ്പിരിഞ്ഞു. വിയ്യയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ബാര്‍സ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള കഴിഞ്നജ് ദിവസം ആവശ്യപ്പെട്ടിരുന്നു. |