കനേഡിയന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രീസ്റ്റ് സ്ട്രോക്ക് വിഭാഗത്തില്‍ അന്നാമേ പിയേഴ്സ് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ലോക റെക്കോര്‍ഡ് കൈവിട്ടു.
200 മീറ്റര്‍ വിഭാഗത്തില്‍ ലോകത്തിലെ മൂന്നാമത്തെ മികച്ച സമയം കുറിച്ച പിയേഴ്സ് രണ്ട് മിനുട്ടും 20.71 സെക്കന്‍റും കൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കിയത്.
0.49 സെക്കന്‍റിന്‍റെ വ്യത്യാസത്തിലാണ് പിയേഴ്സിന് രണ്ടാം ലോക റെക്കോര്‍ഡ് നഷ്ടമായത്. ബീജിംഗ് ഒളിമ്പിക്സില്‍ അവര്‍ തന്നെ സ്ഥാപിച്ച 2:23:77 ആണ് ഈ വിഭാഗത്തിലെ ലോക റെക്കോര്‍ഡ്. |