പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ടൈസണ്‍ ഗേയ്ക്ക് മികച്ച സമയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടൈസണ്‍ ഗേയ്ക്ക് മികച്ച സമയം
അമേരിക്കന്‍ താരം ടൈസണ്‍ ഗേ 100 മീറ്ററില്‍ ഈ വര്‍ഷത്തെ മികച്ച സമയം കുറിച്ചു. റോമിലെ ഗോള്‍ഡന്‍ ഗാല അത്‌ലറ്റിക്സില്‍ 9.77 സെക്കന്‍റുകൊണ്ടാണ് ഗേ ഓടിയെത്തിയത്. മികച്ച ഫോമിലാണ് താനെന്ന് മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിനെ കാണിച്ചുകൊടുക്കുന്നതായിരുന്നു ഗേയുടെ പ്രകടനം. അമേരിക്കയുടെ തന്നെ അസഫാ പവല്‍(9.88), ജമൈക്കയുടെ യൊഹാന്‍ ബ്ലേക്ക്(9.96) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

റീബോക് ഗ്രാന്‍ഡ് പ്രിക്സ് അത്‌ലറ്റിക് മീറ്റില്‍ 200 മീറ്റര്‍ അത്‌ലറ്റിക്സില്‍ ലോകത്തെ മികച്ച മൂന്നാമത്തെ വേഗതയേറിയ താരമായി ചരിത്രം കുറിച്ചതിന് പിന്നാലെയണ് ടൈസണ്‍ വീണ്ടും റെക്കോര്‍ഡിട്ടത്. 19.58 സമയത്തിനുള്ളില്‍ ഓടിയെത്തിയാണ് ഗേ മികച്ച സമയം കുറിച്ചത്. 200 മീറ്ററിലെ ലോക ചാംപ്യന്‍ കൂടിയാണ് ടൈസണ്‍ ഗേ.

200 മീറ്ററില്‍ ടൈസന്‍ ഗേയുടെ ഇതിനു മുമ്പത്തെ ഏറ്റവും മികച്ച സമയം 19.62 സെക്കന്‍ഡാണ്. 2007 ജൂണില്‍ നടന്ന യു എസ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഗേ ഈ നേട്ടം കൈവരിച്ചത്. ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന്‍റെ പേരിലാണ് 200 മീറ്ററിലെ ലോകറെക്കോര്‍ഡ്. 2008 ബീജിംഗ് ഒളിമ്പിക്സില്‍ 200 മീറ്റര്‍ ഇനത്തില്‍ 19.30 സെക്കന്‍റില്‍ ഓടിയെത്തിയാണ് ബോള്‍ട്ട് റെക്കോര്‍ഡിട്ടത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇറാഖി ഫുട്ബോള്‍ തിരിച്ചുവരവിന്‍റെ പാതയില്‍
ദക്ഷിണേഷ്യന്‍ ഷൂട്ടിംഗ്: ഇന്ത്യ ഒന്നാമത്
നദാലും റോഡിക്കും ഡേവിസ് കപ്പിനില്ല
ബൂട്ടിയയുടെ സസ്പെന്‍ഷന്‍: തീരുമാനം ഉടന്‍
ബട്ടര്‍ഫ്ലൈ: ഫെല്‍‌പ്സിന് റെക്കോര്‍ഡ്
സാനിയയുടെ വിവാഹ നിശ്ചയം ഇന്ന്