ബംഗ്ലാദേശിലെ സവറില്‍ നടന്ന ദക്ഷിണേഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 37 മെഡലുകളുമായി ഇന്ത്യ ഒന്നാമതെത്തി. ഇന്ന് നടന്ന 50 മീറ്റര്‍ റൈഫിള്‍ 3X20 വിഭാഗത്തില്‍ തേജസ്വനി സവാന്ത് സ്വര്‍ണം നേടി. ഇന്ത്യ മൊത്തം 21 സ്വര്‍ണവും 11 വെള്ളിയും അഞ്ച് വെങ്കലവുമാണ് നേടിയത്.
ഇന്ത്യയ്ക്ക് പിന്നാലെ 16 മെഡലുകളുമായി പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. പാകിസ്ഥാന്‍ രണ്ട് സ്വര്‍ണം, അഞ്ച് വെള്ളി, ഒമ്പത് വെങ്കലം നേടി. ബംഗ്ലാദേശാണ് മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഹര്‍വീന്‍ സ്രാവോയാണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ പാകിസ്ഥാന്‍റെ മെഹുഷ് മസൂദിനാണ് രണ്ടാം സ്ഥാനം. 50 മീറ്റര്‍ റൈഫിള്‍ 3X20 വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷന്മാര്‍ സ്വര്‍ണം കരസ്തമാക്കി. |