വിംബിള്‍ഡണ്‍ ഫൈനല്‍ താരമായ ആന്‍ഡി റോഡിക്കും റാഫേല്‍ നാദാലും ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കില്ലെന്ന് ഉറപ്പായി. പരുക്കിനെ തുടര്‍ന്നാണ് ഇരുവരും മത്സരത്തില്‍ വിട്ടുനില്‍ക്കുന്നത്. പരുക്കേറ്റ നദാലിന് ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നഷ്ടമായിരുന്നു. കഴിഞ്ഞ മാസം പാരീസ് മാസ്റ്റേഴ്സില്‍ നിക്കോളേ ഡാവിഡെങ്കോയ്ക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടയില്‍ നദാല്‍ കളി മതിയാക്കി പോകുകയായിരുന്നു.
അര്‍ജന്‍റീനയ്ക്കെതിരെ അടുത്ത വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് മുമ്പ് കാല്‍ മുട്ടിനേറ്റ പരുക്കില്‍ നിന്നും മോചിതനാകില്ലെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നദാല്‍ പിന്മാറുന്നത്. നദാലിന്‍റെ പിന്മാറ്റം സ്പാനിഷ് ടെന്നീസ് പ്രേമികള്‍ക്ക് വന്‍ നഷ്ടമായിരിക്കുകയാണ്. അതേസമയം സെപെയിന് വേണ്ടി ഡേവിഡ് ഫെററും കോര്‍ട്ടിലിറങ്ങുന്നില്ല.
കഴിഞ്ഞ വിംബിള്‍ഡണില്‍ റോഡിക്ക് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിനാല്‍ തന്നെ ഡേവിസ് കപ്പില്‍ മത്സരിക്കാനുള്ള കായികക്ഷമത റോഡിക്ക് നേടേണ്ടതുണ്ടെന്ന് യു എസ് ക്യാപ്റ്റന്‍ പാട്രിക് മകെനോര്‍ പറഞ്ഞു. |