പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > സാനിയയുടെ വിവാഹ നിശ്ചയം ഇന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാനിയയുടെ വിവാഹ നിശ്ചയം ഇന്ന്
ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയ മിര്‍സയുടെ വിവാഹ നിശ്ചയം ഇന്ന്. കളിക്കൂട്ടുകാരനായ ഹൈദരാബാദ്‌ സ്വദേശി മുഹമ്മദ്‌ സൊറാബ്‌ മിര്‍സയാണ്‌ വരന്‍. ചെറുപ്പത്തിലേ പരസ്പരം അറിയാമായിരുന്നെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നില്ലെന്നും വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് ഹൈദരാബാദിലെ ഒരു പ്രധാന സ്റ്റാര്‍ ഹോട്ടലിലാണ് ചടങ്ങ്. വിവാഹം നിശ്ചയിച്ചാലും ഒരു വര്‍ഷം കൂടി സാനിയ കോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന. വ്യവസായിയായ മുഹമ്മദ്‌ സൊറാബ്‌ മിര്‍സ സാനിയയുടെ കുടുംബ സുഹൃത്ത്‌ കൂടിയാണ്‌.

അതേസമയം സാനിയയെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായെത്തിയ എത്തിയ ഒരു ആരാധകന്‍ കൂടി പിടിയിലായി. രണ്ട് ദിവസം മുന്‍പ് ഇതേ ആവശ്യവുമായി സാനിയയുടെ ഭവനത്റ്റില്‍ അതിക്രമിച്ച് കയറിയ ഒരു മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ചടങ്ങിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കോറിന്ത്യന്‍സിനായി റൊണാള്‍ഡോയുടെ ഹാട്രിക്
പിയേര്‍സോളിന് വീണ്ടും ലോക റെക്കോര്‍ഡ്
ഇന്ത്യന്‍ ബോക്സര്‍മാര്‍ മെഡല്‍ ഉറപ്പാക്കി
എഫ് വണ്‍ വീണ്ടും പ്രതിസന്ധിയില്‍
ഇന്ത്യന്‍ ടീം പരിശീലന മത്സരങ്ങള്‍ കളിക്കും
റയല്‍ ‘റിബറി‘ വേട്ട അവസാനിപ്പിച്ചു